- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു; റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ചു; ഗുരുതര അച്ചടക്ക ലംഘനം നടത്തി: സിഐ ജയസനലിനെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ടു
തിരുവനന്തപുരം: ഗുരുതര കുറ്റകൃത്യങ്ങൾ നടത്തിയ അയിരൂർ പൊലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. ജയസനിലിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. പോക്‌സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതടക്കം നിരവധി കേസുകളിലാണ് ജയസനൽ പ്രതിയായിട്ടുള്ളത്. റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ചതിനും ഗുരുതര അച്ചടക്കലംഘനത്തിനുമാണ് നടപടി.
കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് ജയസനലിനെ പിരിച്ചുവിടാനുള്ള ഉത്തരവ് വന്നത്. ജയസനിൽ നിലവിൽ അന്വേഷണവിധേയമായി സസ്‌പെൻഷനിലാണ്.
പോക്‌സോ കേസിൽ പ്രതിയായ 27 വയസ്സുകാരനെ കേസിൽനിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് ജയസനിൽ ക്വാർട്ടേഴ്‌സിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട 17 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്നു യുവാവ്. പീഡനത്തിന് ഇരയായ വിവരം യുവാവ് ബന്ധുക്കളോട് പറഞ്ഞതോടെയാണ് കേസ് ആയത്.



