- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടാഞ്ചേരി പാലസ് റോഡിൽ വൻ തീപിടിത്തം; ഏഴ് കടകൾ കത്തി നശിച്ചു
കൊച്ചി: മട്ടാഞ്ചേരി പാലസ് റോഡിൽ വൻ തീപിടിത്തം. ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു. കടകൾക്ക് സമീപം നിർത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയ്ക്കും തീ പിടിച്ച് കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തി തീ പൂർണമായും അണച്ചു. ഇന്ന് പുലർച്ചെ 1:30നാണ് സംഭവം. സമീപത്തെ ഒരു വീട്ടുകാരാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. ഇവർ കടയുടമകളെ വിവരം അറിയിക്കുകയായിരുന്നു.
രണ്ട് പേരുടെ ഉടമസ്ഥതയിലുള്ള കടകളാണ് കത്തി നശിച്ചത്. അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Next Story



