- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടെ അബദ്ധത്തിൽ ചാണകക്കുഴിയിൽ വീണു; രണ്ടരവയസുകാരൻ മരിച്ചു
മലപ്പുറം: മലപ്പുറം വാഴക്കാട് രണ്ടരവയസുകാരൻ ചാണകക്കുഴിയിൽ വീണ് മരിച്ചു. അസം സ്വദേശിയായ അന്മോലാണ് മരിച്ചത്. തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അന്മോൽ. വാഴക്കാട് പശുതൊഴുത്ത് പരിപാലിക്കാനായി എത്തിയതാണ് കുടുംബം.
രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. അസം സ്വദേശി ഹാരീസിന്റെ മകനാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ചാണകുഴിയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരും മാതാപിതാക്കളും കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story