കോഴിക്കോട്: നരിക്കുനിയിൽ യുവാവ് ബൈക്കിൽനിന്ന് വീണ് മരിച്ചു. പുല്ലാളൂർ കൂനോട്ടുമ്മൽ അബുറുവിന്റെ മകൻ കണ്യാട്ട്കുണ്ട മീത്തൽ ഇസ്മായിൽ (ലത്തീഫ് -37) ആണ് മരിച്ചത്.

ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ബൈക്കിൽനിന്ന് വീണ ഇസ്മായിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.