ആനക്കര: ബൈക്കിന് കുറുകെ നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് രണ്ട് യാത്രികർക്ക് പരിക്ക്. കപ്പൂർ പഞ്ചായത്തിലെ മാരായം കുന്നിലുണ്ടായ അപകടത്തിൽ കൊള്ളന്നൂർ സ്വദേശി റഹൂഫ്(24) നാണ് പരിക്കേറ്റത്. മുഖത്തും കാലിനും കൈക്കും പരിക്കേറ്റ ഇയാളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഞ്ചായത്തിലെ വട്ടകുന്നിലുണ്ടായ അപകടത്തിൽ പറക്കുളം ചേക്കോട് സ്വദേശി അമീർ (38)നാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയിൽ ആയിരുന്നു അപകടം. കപ്പൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം നിരവധി പേർക്ക് കടിയേറ്റിരുന്നു. ബൈക്കിൽ പോകുന്നവർക്ക് നേരേ നായ ചാടുന്നതും പതിവാണ്.