- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അക്ഷയ കേന്ദ്രങ്ങൾ തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ 41 ലൊക്കേഷനുകളിൽ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് സംരംഭകരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് മൂന്ന് മുതൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
http://akshayaexam.kerala.gov.in/aes/registration മുഖേന ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ 0484 2422693 എന്ന നമ്പരിലും www.akshaya.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
പ്രാഥമിക പരിശോധന, ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രീ-ഡിഗ്രി/പ്ലസ് ടു കമ്പ്യൂട്ടർ പരിജ്ഞാനം, എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 18നും 50നും ഇടയിൽ ആയിരിക്കണം. താല്പര്യമുള്ളവർ 'ദി ഡയറക്ടർ, അക്ഷയ' എന്ന പേരിൽ തിരുവനന്തപുരത്ത് മാറ്റാവുന്ന ദേശസൽകൃത ബാങ്കിൽ നിന്നെടുത്ത 750 രൂപയുടെ ഡി ഡി സഹിതം ഓഗസ്റ്റ് 17 നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മറ്റ് ജോലിയുള്ളവർ അപേക്ഷ സമർപ്പിക്കുവാൻ അർഹരല്ല.
വിദ്യാഭ്യാസ യോഗ്യതകൾ, മേൽവിലാസം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (പട്ടികജാതി/പട്ടിക വർഗ്ഗക്കാർക്ക് മാത്രം), പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, അപേക്ഷിക്കുന്ന ലൊക്കേഷനിൽ കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്/കെട്ടിട നികുതി രസീത്/വാടക കരാർ (അപേക്ഷിക്കുന്ന ലൊക്കേഷനിൽ തന്നെ 300 ചതുരശ്ര അടിയിൽ കുറയാത്തതായിരിക്കണം നിർദിഷ്ട കെട്ടിടം) എന്നിവ സ്‌കാൻ ചെയ്ത് അപ് ലോഡ് ചെയ്യണം.
ഡി.ഡി. നമ്പർ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനിൽ സമർപ്പിച്ച ശേഷം അക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, അപ് ലോഡ് ചെയ്ത രേഖകളുടെ അസ്സൽ പകർപ്പ്, ഡി.ഡി., ഡി.ഡിയുടെ പകർപ്പ് എന്നിവ സഹിതം) ഓഗസ്റ്റ് മൂന്ന് മുതൽ 10 വരെ അപേക്ഷ സമർപ്പിച്ചവർ 24-ാം തീയതിക്ക് മുൻപായും, ഓഗസ്റ്റ് 11 മുതൽ 17 വരെ അപേക്ഷ സമർപ്പിച്ചവർ സെപ്റ്റംബർ നാല് മുതൽ 28-ാം തീയതിക്കകം രാവിലെ 11 നും ഉച്ചക്ക് മൂന്നിനും ഇടയിലായി അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. അല്ലാത്ത പക്ഷം ഓൺലൈൻ അപേക്ഷ നിരസിക്കും. അപേക്ഷയിൽ തെറ്റായ വിവരങ്ങൾ/രേഖകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ ഈ അപേക്ഷ മുന്നറിയിപ്പ് കൂടാതെ തന്നെ നിരസിക്കുന്നതായിരിക്കും.




