- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസികളായ പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ
കൂറ്റനാട്: സഹോദരി താമസിക്കുന്ന വാടക ക്വാർട്ടേഴ്സിന് സമീപത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ കുരിച്ചിക്കര സ്വദേശി സജീവനെ (55) ആണ് ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി കൂറ്റനാട് ആമക്കാവിനടുത്ത് സഹോദരി താമസിക്കുന്ന വാടക ക്വാർട്ടേഴ്സ് സന്ദർശിക്കാറുണ്ടായിരുന്നു. ജൂൺ മാസത്തിൽ ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് അയൽവാസികളായ പ്രായപൂർത്തിയാവാത്ത രണ്ട് പെൺകുട്ടികളെ പിഡിപ്പിക്കാൻ ശ്രമിച്ചത്.
പരാതിയെ തുടർന്ന് വെള്ളിയാഴ്ച പ്രതിയെ ആമക്കാവിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പോക്സോ വകുപ്പുകൾ ചേർത്താണ് പ്രതിക്കെതിരെ കുറ്റം ചുമത്തിയത്.
Next Story




