- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമുദി ടീച്ചറുടെ മരണത്തിന് പിന്നിൽ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ മാനസിക പീഡനമോ? സ്‌കൂൾ മുറ്റത്ത് പ്രധാന അദ്ധ്യാപിക കുഴഞ്ഞുവീണുമരിച്ച സംഭവത്തിൽ കുറ്റക്കാരെ ശിക്ഷിക്കണമെന്ന് കെ.പി.എസ്.ടി.എ
കണ്ണൂർ: ഇരിവേരി ഈസ്റ്റ് എൽ.പി സ്‌കൂൾ പ്രധാന അദ്ധ്യാപിക തലമുണ്ട സ്വദേശിനിയായ സമുദിയുടെ മരണത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നു ആവശ്യപ്പെട്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ നോർത്ത് ഉപജില്ലാ വിദ്യാഭ്യാസഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഡി.സി.സി അധ്യക്ഷൻ മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ദിവസം നടത്തിയ സ്‌കൂൾ മോണിറ്ററിങ് സമയത്ത് എ. ഇ.ഒയും നൂൺ മീൽ കോർഡിനേറ്റവും പ്രധാന അദ്ധ്യാപികയെ ആക്ഷേപിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദം കാരണമാണ് അവർ സ്‌കൂൾ മുറ്റത്ത് കുഴഞ്ഞുവീണുമരിക്കാൻ കാരണമായതെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാൻ വിദ്യാഭ്യാസ അധികൃതർ തയ്യാറാകണമെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
വെറും അഞ്ചോ ആറോ വിദ്യാർത്ഥികൾ മാത്രമുള്ള സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ കണക്ക് ഒരു ആഴ്‌ച്ച അസുഖമായതിനാൽ കൊടുക്കാൻ പറ്റാത്തതുകാരണമാണ് പ്രധാന അദ്ധ്യാപിക പീഡിപ്പിക്കപ്പെട്ടത്. ഇതിന്റെ മനോവിഷമത്തിലാണ് ടീച്ചർ സ്‌കൂൾ മുറ്റത്ത് കുഴഞ്ഞുവീഴാൻ കാരണമായതെന്നും മാർട്ടിൻ ജോർജ് പറഞ്ഞു. ഈ സംഭവത്തിനു ശേഷം അദ്ധ്യാപിക കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ഈക്കാര്യം പലരോടും അവർ വിളിച്ചു പറഞ്ഞിരുന്നുവെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
നമ്മുടെ വിദ്യാഭ്യാസ മേഖല തന്നെ കുത്തഴിഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ സ്‌കൂളിലെ ഉച്ചഭക്ഷണ പദ്ധതിയും താളം തെറ്റിയിരിക്കുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിക്ക് ഇത്തരം വിഷയങ്ങൾ പരിഹരിക്കാൻ കഴിയുന്നില്ലെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.
പ്രതിഷേധധർണയിൽ യു.കെ ബാലചന്ദ്രൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റുമാരായ കെ.രമേശൻ, വി.മണികണ്ഠൻ, സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ എം.കെ അരുണ,പി.വി പ്രകാശൻ, ദിനേശൻ പാച്ചോൾ, എം.വി സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി ഇ.കെ ജയപ്രസാദ് സ്വാഗതവും സി.വി. എ ജലീൽ നന്ദിയും പറഞ്ഞു. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും പ്രകടനമായെത്തിയാണ് കെ.പി. എസ്.ടി. എ പ്രവർത്തകർ പ്രതിഷേധ ധർണനടത്തിയത്. ഇതേ സമയം ഇരിവേരി ഈസ്റ്റ് എൽ പി സ്‌കൂൾ പ്രധാന അദ്ധ്യാപിക സമൂദി ടീച്ചറുടെ മരണം രാഷ്ട്രീയവൽക്കരിക്കുന്ന കെപിഎസ്ടിഎ യുടെ നടപടി പ്രതിഷേധാർഹമാണെന്ന്എൻജിഒ യുണിയൻ പ്രസ്താവനയിൽ പറഞ്ഞു,
കെപിഎസ്ടിഎ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെയും നൂൺമീൽ ഓഫീസറെയും ഭിഷണിപ്പെടുത്തുകയും മാധ്യമങ്ങളിലൂടെ അപകിർത്തി പ്പെടുത്തുകയും ചെയ്തും, മരണത്തിന് ഒരാഴ്ച മുൻപ് ഔദ്യോഗികമായി എഇഒയുംനൂൺമീൽ ഓഫീസറും വിദ്യാലയം സന്ദർശിച്ച് വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സ്റ്റാഫ് മീറ്റിങ്ങിൽ നൽകിയിരുന്നു.
ഈ സന്ദർശനത്തെ തെറ്റായി ചിത്രികരിച്ച് കാര്യക്ഷമമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയാണ് , കെപിഎസ്ടിഎ ഗൂഢാലോചന തിരിച്ചറിയണമെന്നും പ്രസ്താവനയിൽ പറഞ്ഞു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ , പ്രസിഡന്റ് പി പി സന്തോഷ് കുമാർ , എഎം സുഷമ, എ രതീശൻ ,കെ രഞ്ചിത്ത്, കെ ബാബു,എന്നിവർ സംസാരിച്ചു.




