കൊച്ചി: വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയെ പാലാരിവട്ടം പൊലീസ് പിടികൂടി. തലശ്ശേരി വേഹ്ങാട് സ്്വദേശി റിജുൻ (27) വേങ്ങാട്, തലശ്ശേരി കണ്ണൂർ ഇ്രപ്പോൾ വെണ്ണല വിജയലക്ഷ്മി ഹോസ്പിറ്റലിന് സമീപം താമസം) എന്നയാളെയാണ് പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ ജോസഫ് സാജന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.

വിദേശത്തേക്ക് ആളുകളെ ജോലിക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള നിയമാനുസൃതമായ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചുവന്നിരുന്ന Dreamer passionate flying future എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പ്രതി. പത്തനംതിട്ട ,തിരുവല്ല സ്വദേശിയെ പോളണ്ടിലേക്ക് വർക്ക് പെർമിറ്റ് വിസ ശിയാക്കി നല്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പണം കൈക്കലാക്കിയ ശേഷം ജോലി നൽകാതെയും വാങ്ങിയ പണം മുഴുവനായി നൽകാതെയും കമ്പളിപ്പിക്കുകയായിരുന്നു. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു മറ്റൊരു തട്ടിപ്പ് കേസ്സിലെ പ്രതി കൂടിയാണ് റിജുൻ.