- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെ അപകടം; മോട്ടർ സൈക്കിൾ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞ് 13 വയസ്സുകാരനായ മത്സരാർഥി മരിച്ചു: ദാരുണമായി പൊലിഞ്ഞത് ദേശീയ ജേതാവായ ശ്രേയസ്
ചെന്നൈ: ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 13 വയസ്സുകാരനായ മത്സരാർഥി ദാരുണമായി മരിച്ചു. മദ്രാസ് ഇന്റർനാഷനൽ സർക്കീട്ടിൽ മത്സരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ദേശീയ ജേതാവായ ശ്രേയസ് ഹരീഷ് ആണ് മരിച്ചത്. മത്സരത്തിനിടെ ശ്രേയസിന്റെ മോട്ടർ സൈക്കിൾ നിയന്ത്രണം വിട്ട് ഇടിച്ചു മറിയുകയായിരുന്നു. പിതാവ് ഹരീഷും ഒപ്പമുണ്ടായിരുന്നു.
ബെംഗളൂരു സ്വദേശിയാണ്. മോട്ടർ സൈക്കിളുകളോട് അതിയായ താൽപര്യമുണ്ടായിരുന്ന ശ്രേയസ് ചെറുപ്പം മുതലേ മത്സരത്തിനായി പരിശീലിച്ചിരുന്നു. ദേശീയ തലത്തിൽ തുടർച്ചയായി 4 മത്സരങ്ങളിൽ ഉൾപ്പെടെ ജേതാവുമായി. മലേഷ്യയിൽ ഈ മാസം നടക്കാനിരുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണു ദുരന്തം. ഇന്നും നാളെയുമുള്ള മത്സരങ്ങൾ മദ്രാസ് മോട്ടോർ സ്പോർട്സ് ക്ലബ് റദ്ദാക്കി
Next Story



