- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയിൽമോചിതനായിട്ട് ഒരാഴ്ചമാത്രം; ഇത്തവണ മോഷ്ടിച്ചത് സ്‌കൂട്ടർ; കുന്നമംഗലം സ്വദേശി വീണ്ടും ജയിലിലേക്ക്
കണ്ണൂർ: ജയിൽമോചിതനായി ഒരാഴ്ച പിന്നിടും മുമ്പ് യുവാവ് മോഷണക്കേസിൽ വീണ്ടും പിടിയിൽ. കോഴിക്കോട് കുന്നമംഗലം സ്വദേശി മുജീബിനെയാണ് സ്‌കൂട്ടർ മോഷ്ടിച്ച കേസിൽ മാഹി പൊലീസ് പിടികൂടിയത്. മോഷ്ടിച്ച സ്‌കൂട്ടറും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും ഇയാളിൽനിന്ന് പിടിച്ചെടുത്തു.
കുന്നമംഗലം ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം നടത്തിയതിനാണ് മുജീബ് നേരത്തെ ജയിലിലായത്. ജൂലായ് 31-ന് ഇയാൾ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി. തുടർന്നാണ് മാഹിയിലെത്തി സ്‌കൂട്ടറുമായി കടന്നുകളഞ്ഞത്. മാഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ വടകരയിൽനിന്നാണ് പ്രതിയെ പിടികൂടിയത്.
പൂട്ടുകളും ഷട്ടറുകളും പൊളിക്കാൻ ഉപയോഗിക്കുന്ന വിവിധ ആയുധങ്ങളും ഇയാളിൽനിന്ന് പിടിച്ചെടുത്തു. അറസ്റ്റിലായ മുജീബ് കേരളത്തിലെ വിവിധയിടങ്ങളിലായി മുപ്പതോളം മോഷണക്കേസുകളിൽ പ്രതിയാണെന്ന് മാഹി പൊലീസ് അറിയിച്ചു.
Next Story




