ആന്ധ്രപ്രദേശ്: സെൽഫി എടുക്കുന്നതിനിടെ കാമുകൻ കാമുകിയേയും അവരുടെ രണ്ട് പെൺമക്കളേയും പുഴയിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചു. പാലത്തിലെ പൈപ്പിൽ തൂങ്ങിക്കിടന്ന പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മയെയും ഒന്നരവയസുള്ള സഹോദരിയെയും പുഴയിൽ കാണാതായി. ഇരുവർക്കം വേണ്ടി തിരച്ചിൽ നടക്കുകയാണ്.

ആന്ധ്ര ഗുഡിവാഡ സ്വദേശിനി സുഹാസിനി, മകൾ കീർത്തന, ഒന്നരവയസ്സുള്ള കുഞ്ഞ് എന്നിവരെയാണ് യുവതിയുടെ കാമുകൻ ഇന്നലെ പുലർച്ചെ 3.50നു ഗൗതമിപാലത്തിൽനിന്നു പുഴയിൽ തള്ളിയിട്ടത്. ഹോട്ടലിൽ ജോലി ചെയ്യുമ്പോൾ സുഹാസിനി (30) ഉളവ സുരേഷ് (30) എന്ന യുവാവുമായി അടുപ്പത്തിലാകുക ആയിരുന്നു. ഇയാളാണ് പ്രതിയെന്നു പൊലീസ് പറഞ്ഞു. പാലത്തിന്റെ തൂണിലെ പൈപ്പിൽ പിടിത്തം കിട്ടിയ കീർത്തന അരമണിക്കൂറോളം തൂങ്ങിക്കിടന്നു. ഇതിനിടെ ഫോണെടുത്തു 100ൽ പൊലീസിനെ വിളിച്ചുവരുത്തി. പൊലീസ് എത്തുമ്പോൾ പെൺകുട്ടി പുഴയിലേക്കു വീഴാറായ അവസ്ഥയിലായിരുന്നു.