- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊടുങ്ങല്ലൂരിൽ കാർ തടഞ്ഞു നിർത്തി ആക്രമണം; കാറിന്റെ ചില്ല് പൂർണമായും തകർത്ത സംഘം കാർ യാത്രികരെയും മർദിച്ചു: ദേശിയപാതയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് അഞ്ചംഗ സംഘം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കാർ തടഞ്ഞു നിർത്തി ആക്രമണം. ദേശീയപാത ചന്തപ്പുരയിലാണ് അഞ്ചംഗ സംഘം കാർ തടഞ്ഞുനിർത്തി ആക്രമിച്ചതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും. സെന്റ് തോമസ് പള്ളിക്കു സമീപമായിരുന്നു സംഭവം. കരിങ്കല്ലെറിഞ്ഞു കാറിന്റെ ചില്ല് പൂർണമായും തകർത്തു. കാർ യാത്രികരെയും മർദിച്ചു.
ഞായറാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ഇതുവഴി സഞ്ചരിച്ച യാത്രക്കാരെ മുഴുവൻ ഭീതിയിലാഴ്‌ത്തിയായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ടു പത്താഴക്കാട് സ്വദേശി അസീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃപ്രയാർ സ്വദേശികളാണ് ആക്രമണത്തിനിരയായത്. പൊലീസ് എത്തും മുൻപേ ഇരുവിഭാഗവും കാറുകളുമായി കടന്നു.
അസീമും തൃപ്രയാർ സ്വദേശികളും തമ്മിൽ കാർ യാത്രയ്ക്കിടെ തർക്കവും കയ്യേറ്റവും നടന്നിരുന്നു. ഇതിനു തിരിച്ചടിയായി അസീം പത്താഴക്കാടുള്ള സുഹൃത്തുക്കളെ വിളിച്ചു വരുത്തി തിരിച്ച് ആക്രമിക്കുകയായിരുന്നു. അക്രമത്തിനു ശേഷം കടന്നുകളഞ്ഞ സംഘത്തെ പൊലീസിനു കണ്ടെത്താനായില്ല. അസീം ഓടിച്ച കാർ പത്താഴക്കാട് അപകടത്തിൽ പെട്ടതോടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.



