- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറ്റലിയിൽ അഭയാർത്ഥി ബോട്ടുകൾ മുങ്ങി രണ്ടു പേർ മരിച്ചു; കാണാതായ മുപ്പതിലേറെ പേർക്കായി തിരച്ചിൽ
റോം: ഇറ്റലിയിൽ അഭയാർത്ഥി ബോട്ടുകൾ മുങ്ങി രണ്ടു പേർ മരിച്ചു. ഇറ്റാലിയൻ ദ്വീപായ ലാംപെദുസയ്ക്ക് സമീപമാണ് അപകടം. കടലിൽ കാണാതായ മുപ്പതിലേറെ പേർക്കായി തിരച്ചിൽ തുടരുന്നു. ഒരു കുട്ടിയും രണ്ട് ഗർഭിണികളുമുൾപ്പെടെ ബോട്ടിലുണ്ടായിരുന്ന 57 പേരെ രക്ഷപ്പെടുത്തിയതായി ഇറ്റാലിയൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
ടുണീഷ്യയിലെ സ്ഫാക്‌സ് തീരത്ത് നിന്ന് പുറപ്പെട്ട രണ്ട് ബോട്ടുകളാണ് മോശം കാലാവസ്ഥയെത്തുടർന്ന് ലാംപെദുസ തീരത്തിന് 46 കിലോമീറ്റർ തെക്കുപടിഞ്ഞാറ് മാറിയുള്ള സ്ഥലത്ത് മുങ്ങിത്താണത്. 48, 42 വീതം ആളുകളാണ് ഇരുബോട്ടുകളിലുമായി യാത്ര ചെയ്തിരുന്നത്.
രണ്ടാമത്തെ ബോട്ടിലുണ്ടായിരുന്ന യാത്രികർ ആൾപ്പാർപ്പില്ലാത്ത ഒരു ദ്വീപിലെ കുന്നിൻചെരുവിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഇവരെ എയർലിഫ്റ്റ് ചെയ്താണ് ലാംപെദുസയിൽ എത്തിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 2,000 അഭയാർഥികളാണ് കടൽമാർഗം ലാംപെദുസയിൽ എത്തിച്ചേർന്നതെന്ന് അധികൃതർ വ്യക്തമാക്കി.



