- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഥകളി കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു; വിടവാങ്ങിയത് തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശി ആർഎൽവി രഘുനാഥ് മഹിപാൽ; അന്ത്യമുണ്ടായത് ആലപ്പുഴയിലെ വേദിയിൽ
ആലപ്പുഴ: കഥകളി കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. തൃപ്പൂണിത്തുറ കാഞ്ഞിരമറ്റം സ്വദേശി ആർഎൽവി രഘുനാഥ് മഹിപാൽ ആണ് മരിച്ചത്. പുലർച്ചെ 12:30 ഓടെയാണ് സംഭവം. കഥകളി പുറപ്പാടിന് ശേഷം രഘുനാഥ് ഗുരുദക്ഷിണ കഥയിലെ വാസുദേവരുടെ വേഷം കെട്ടുമ്പോൾ പെട്ടെന്ന് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ചേർത്തല കെവി എം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Next Story