- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലേക്കു കയറ്റുന്നതിനിടെ കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം; മരിച്ചത് കാരാഴ്മ കിണറ്റുംകാട്ടിൽ കൃഷ്ണപ്രകാശ്; ദുരന്തം ആലപ്പുഴ മാവേലിക്കരയിലെ കണ്ടിയൂരിൽ
മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിലെ കണ്ടിയൂരിൽ കാർ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഞായറാഴ്ച അർദ്ധരാത്രിയാണ് അപകടം. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റുംകാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. കാർ വീട്ടിലേക്ക് കയറ്റുമ്പോഴാണ് തീപിടിച്ച് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.
മാവേലിക്കര ഗവ.ഗേൾസ് എച്ച്എസ്എസിന് സമീപം ഐ കെയർ കമ്പ്യൂട്ടർ സ്ഥാപനം നടത്തിവരികയായിരുന്നു കൃഷ്ണപ്രകാശ്. ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിച്ചുവന്ന കണ്ടിയൂർ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാറിൽ വന്നുകയറുമ്പോഴായിരുന്നു അപകടം. കത്തിയ കാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ നാട്ടുകാരെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവിവാഹിതനായ കൃഷ്ണപ്രകാശ് പരേതനായ തങ്കപ്പൻപിള്ളയുടെയും രതിയമ്മയുടെയും മകനാണ്.
Next Story



