- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വോൾവോ ബസിൽ ബംഗളുരുവിൽ നിന്നും 75 ഗ്രാം മാരക എംഡിഎംഎ ലഹരി കടത്ത്; അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്തിൽ ജാമ്യമില്ല; പ്രതികളെ കസ്റ്റോഡിയൽ വിചാരണ ചെയ്യാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ബംഗളുരുവിൽ നിന്നും അമരവിള ചെക്ക് പോസ്റ്റിലൂടെ വോൾവോ ബസിൽ 75 ഗ്രാം മാരക എം.ഡി.എം.എ ലഹരി കടത്ത് നടത്തിയ അന്തർ സംസ്ഥാന മയക്കുമരുന്ന് കടത്ത് കേസിൽ വിചാരണ തടവുകാരായി ജയിലിൽ കഴിയുന്ന ആലംകോട് സ്വദേശി 23 കാരനായ എം.എസ്. ഷാനടക്കം 5 പ്രതികൾക്ക് ജാമ്യമില്ല. വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുൻ മോഹൻ ആണ് ജാമ്യഹർജികൾ നിരസിച്ച് ഉത്തരവായത്. വിധി പ്രസ്താവം വരെ പ്രതികളെ കൽ തുറുങ്കിലിട്ട് കസ്റ്റോഡിയൽ വിചാരണ ചെയ്യാൻ കോടതി ഉത്തരവിട്ടു.
വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തലിന് സെപ്റ്റംബർ 19 ന് പ്രതികളെ ഹാജരാക്കാൻ കോടതി ജയിൽ സൂപ്രണ്ടിനോട് ഉത്തരവിട്ടു. പ്രതികളുടെ പ്രവൃത്തി ബോധപൂർവ്വം കൈവശം വച്ച് കടത്തൽ ആണെന്ന് കേസ് റെക്കോർഡിലെ സാഹചര്യങ്ങളാൽ കാണുന്നതായി വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. ഗൗരവമേറിയ ആരോപണമുള്ള കേസിൽ അന്വേഷണം പൂർത്തിയാക്കി അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ച് വിചാരണ ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. കൃത്യത്തിൽ പ്രഥമ ദൃഷ്ട്യാ പ്രതികളുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡിൽ കാണുന്നു. ഈ ഘട്ടത്തിൽ പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതികൾ ഒളിവിൽ പോകാനും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള സാധ്യതയുണ്ടന്നും നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്.
2022 നവംബർ മുതൽ പ്രതികളെ കോടതി ജില്ലാ ജയിലിൽ റിമാന്റിൽ പാർപ്പിച്ചിരിക്കുകയാണ്. 2023 മാർച്ച് 28 നാണ് 5 പേർക്കെതിരെ അമരവിള എക്‌സൈസ് റേഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ബാംഗ്ലൂർ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന മുരഹര ട്രാവൽസിന്റെ എ.സി. വോൾവോ ബസിൽ യാത്രക്കാരായാണ് സിന്തറ്റിക് ലഹരിക്കടത്ത് നടത്തിയത്. ആലംകോട് വഞ്ചിയൂർ കടവിള പുല്ല്ത്തോട്ടം ദേശ സേവിനി ഗ്രന്ഥശാലക്ക് സമീപം യവനിക വീട്ടിൽ മുരളീധരൻ മകൻ അച്ചുവെന്ന എം. എസ്. ഷാൻ എന്ന അച്ചു (23) , വർക്കല മേൽ വെട്ടൂർ പോസ്റ്റാഫീസ് പരിധിയിൽ വെട്ടൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ പുറകിലായി ശ്രീശിവം വീട്ടിൽ ആദർശ് (22) , എസ്. മുഹമ്മദ് സഫൽ , സൂരജ്.എസ്.നായർ , മുഹമ്മദ് സീജ എന്നിവരെ 1 മുതൽ 5 വരെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്