ആലപ്പുഴ: കായംകുളത്ത് സ്‌കൂൾ വിദ്യാർത്ഥിനിയെ ജലാശയത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കൃഷ്ണപുരം മുണ്ടുകോട്ട വടക്കതിൽ രാജേന്ദ്രപ്രസാദ് സന്ധ്യ ദമ്പതികളുടെ മകൾ അന്നപൂർണ (14) യെയാണ് കൃഷ്ണപുരം സാംസ്‌കാരിക നിലയത്തിലെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് അഞ്ചര മുതൽ അന്നപൂർണയെ കാണാനില്ലായിരുന്നു. പൊലീസിൽ പരാതി നൽകിയതിനെ തുടർന്നു നടത്തിയ തിരച്ചിലിൽ ഇന്നു രാവിലെ എട്ടു മണിക്കാണു മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. കായംകുളം സെന്റ് മേരീസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.