ആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശു മരിച്ചു. നീർക്കുന്നം തുമ്പോളിച്ചിറയിൽ വിനുവിന്റെയും ചിഞ്ചുവിന്റെയും ആൺകുഞ്ഞാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.

പൊക്കിൾകൊടിയിൽ രക്തം കട്ടപിടിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്കും.