- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖും; അങ്ങനെ റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി'; വാക്കുകളിടറി വേദനയോടെ സായികുമാർ
കൊച്ചി: ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖും. അങ്ങനെ റാംജിറാവുവിലെ അംഗങ്ങൾ മൂന്നുപേർ പോയി. സംവിധായകൻ സിദ്ദിഖിന്റെ വിയോഗത്തിൽ വാക്കുകളിടറി വേദനയോടെയാണ് നടൻ സായ്കുമാർ അനുശോചനം അറിയിച്ചത്. റാംജി റാവു തന്നെയാണ് എന്നും ഓർമ്മ. അവിടെ നിന്നാണ് എനിക്ക് സിനിമയിലേക്ക് വഴിയൊരുക്കിയത്. എന്നും ബഹുമാനത്തോടെയുള്ള സ്‌നേഹമായിരുന്നു എന്നും അദ്ദേഹത്തിന്.
സിനിമക്കാരൻ അല്ലാത്ത സിനിമക്കാരൻ ആയിരുന്നു സിദ്ദിഖ്. പച്ചയായ മനുഷ്യനായിരുന്നു. ഒരുപാട് വിജയങ്ങൾ നേടിയ വ്യക്തിയായിരുന്നു. ബോളിവുഡിൽ അടക്കം വിജയം നേടിയ വ്യക്തിയാണ്. ചെറിയ അസുഖങ്ങൾ ഉണ്ടെന്ന് അറിയാമായിരുന്നു. എന്നാൽ ഇത്ര പെട്ടെന്ന് പോകും എന്ന് കരുതിയില്ല. ഇന്നച്ചനും മാമുക്കോയയും അതിന്റെ കൂട്ടത്തിലിപ്പോൾ സിദ്ദിഖ് സാറും. റാംജി റാവുവിലെ മൂന്ന് അംഗങ്ങൾ പോയി. കുടുംബത്തിന് ഈ വിയോഗം താങ്ങാൻ ശേഷി ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കാം.




