- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശേരിയിൽ 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; പിടിയിലായത് ഗ്രീൻ ചാനലിലൂടെ പുറത്ത് കടക്കാൻ ശ്രമിച്ച യുവതി
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യുവതിയിൽ നിന്ന് 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഗ്രീൻ ചാനലിലൂടെ പുറത്ത് കടക്കുന്നതിനിടയിൽ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. മാതാവിന്റെ മൃതദേഹം കാണാനെന്ന പേരിൽ പരിശോധന ഒഴിവാക്കി സ്വർണം കടത്താൻ ശ്രമിച്ച യുവതിയാണ് കസ്റ്റംസിന്റ പിടിയിലായത്.
ബഹ്‌റൈനിൽ നിന്നും വന്ന യുവതിയാണ് 518 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടയിൽ ഇവരുടെ നടത്തത്തിൽ സംശയം തോന്നി ഷൂസ് അഴിപ്പിച്ചപ്പോൾ പേസ്റ്റ് രൂപത്തിലാക്കി 275 ഗ്രാം സ്വർണം ഒളിപ്പിച്ചത് കണ്ടെത്തി. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം സ്വർണം കൂടി കണ്ടെത്തുകയായിരുന്നു.
Next Story



