പരപ്പ: സംസാരിച്ചുകൊണ്ടിരിക്കെ മൊബൈൽഫോണിന് തീപിടിച്ച് ചെറിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പരപ്പ വിമലഗിരി പള്ളിക്കടുത്ത് തട്ടുകട നടത്തുന്ന ഇ.വി. രവീന്ദ്രന്റെ ഫോണാണ് കത്തിയത്.

രാവിലെ ആറോടെ വീട്ടിൽനിന്ന് കടയിലേക്ക് പോകാൻ ഓട്ടോഡ്രൈവറെ വിളിക്കുകയായിരുന്നു. പെട്ടെന്ന് ഫോൺ ചൂടായി. പുക വന്നുതുടങ്ങിയപ്പോൾ നിലത്തിട്ടെന്നും ചെറിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചുവെന്നും രവീന്ദ്രൻ പറഞ്ഞു. രവീന്ദ്രന്റെ വലതുകൈയ്ക്ക് ചെറിയ പൊള്ളലേറ്റു.