ചിറ്റാർ: സ്‌കൂൾ വിദ്യാർത്ഥിനിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി കേസ്. കുട്ടിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽവെച്ച് രണ്ടാനച്ഛൻ പീഡിപ്പിച്ചതായാണ് കേസ്. കഴിഞ്ഞ ഫെബ്രുവരിലാണ് സംഭവം. പീഡന വിവരം വിദ്യാർത്ഥിനി സ്‌കൂളിലെ അദ്ധ്യാപികയെ അറിയിക്കുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക ചൈൽഡ് ലൈനിനെ അറിയിക്കുക ആയിരുന്നു.

മുമ്പും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. ഇയാളിപ്പോൾ വിദേശത്താണ്. പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് ചിറ്റാർ പൊലീസ്. പ്രതിക്കെതിരേ പോക്സോ കേസ് ചുമത്തി.