പത്തനംതിട്ട: സ്‌കൂട്ടറിൽ ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. പ്രമാടം നേതാജി ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ ജസ്നാ ജെയ്സൻ(15) ആണ് മരിച്ചത്. പത്തനംതിട്ട കൊച്ചാലൂമൂട് ജംഗ്ഷനിൽ രാവിലെ ഏഴിനാണ് സംഭവം. അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴി ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ എതിർ ദിശയിൽനിന്ന് വന്ന ടോറസ് ഇടിക്കുകയായിരുന്നു.

റോഡിലേക്ക് തെറിച്ച് വീണ കുട്ടി സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. അമ്മ ഷീബയ്ക്ക് സാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോറസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.