- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയും മക്കളും കണ്ടു നിൽക്കെ കാർ കത്തി; വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു; കൊല്ലപ്പെട്ടത് എസ് എൻ ഡി പി യോഗം ഹൈറേഞ്ച് യൂണിയൻ മുൻ സെക്രട്ടറി
കോട്ടയം: വാകത്താനത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു ഗുരുതരമായി പരുക്കേറ്റ ഉടമ മരിച്ചു. വാകത്താനം പാണ്ടൻചിറ ഓട്ടുകുന്നേൽ ഒ.ജി.സാബുവാണു (57) മരിച്ചത്. രാവിലെ 7.30നായിരുന്നു അന്ത്യം.
ഇന്നലെ രാവിലെ 10.15നു പാണ്ടൻചിറയിലെ വീടിനു 20 മീറ്റർ അടുത്തുവച്ചാണു കാർ കത്തിയത്. ചെറു സ്‌ഫോടന ശബ്ദത്തോടെ കാർ കത്തിയമരുകയായിരുന്നു. മിനിറ്റുകൾക്ക് അകം കാർ പൂർണമായും കത്തി. വാഹനത്തിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. സാബുവിന്റെ ഭാര്യ ഷൈനിയും പിന്നാലെ മക്കളായ അക്ഷയും അക്ഷരയും കാറിനടുത്തേക്ക് ഓടിയെത്തിയിരുന്നു.
സമീപത്തു ജോലി ചെയ്തിരുന്ന തൊഴിലാളികളും ചേർന്നാണു സാബുവിനെ കാറിനു പുറത്തെടുത്തത്. 70 ശതമാനത്തോളം പൊള്ളലുണ്ടായിരുന്ന സാബുവിനെ ആദ്യം ചെത്തിപ്പുഴയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. എസ്എൻഡിപി യോഗം ഹൈറേഞ്ച് യൂണിയൻ മുൻ സെക്രട്ടറിയാണ്. സമീപത്തു വീടുനിർമ്മാണത്തിലേർപ്പെട്ടിരുന്ന അതിഥിത്തൊഴിലാളികളും നാട്ടുകാരും ഓടിയെത്തിയാണു രക്ഷാപ്രവർത്തനം നടത്തിയത്.



