- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: റവന്യൂ വകുപ്പ് ആരംഭിക്കുന്ന എം.ബി.എ ദുരന്തനിവാരണ കോഴ്‌സിലേക്ക് CAT MAT KMAT പ്രവേശന പരീക്ഷ എഴുതാൻ കഴിയാത്തവർക്കും അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്ത് 15. ഇന്ത്യയിൽ ആദ്യമായാണ് എ.ഐ.സി.ടി.ഇ. അംഗീകൃത എം.ബി.എ ദുരന്തനിവാരണ കോഴ്സ് നടത്തുന്നത്. NAAC A++ അംഗീകാരം ഉള്ള കേരള യൂണിവേഴ്സിറ്റി ആണ് അഫിലിയേഷൻ നൽകിയിട്ടുള്ളത്. അന്താരാഷ്ട തലത്തിലുള്ള സിലബസാണ് കോഴ്‌സിനുള്ളത്. ദേശിയ തലത്തിലും രാജ്യാന്തര തലത്തിലും ദുരന്തനിവാരണ മേഖലയിൽ പ്രവർത്തിക്കാൻ തൽപരരായ വിദ്യാർത്ഥികൾ ഈ സുവർണാവസരം പ്രയോജനപ്പെടുത്തണമെന്ന് ഐ.എൽ.ഡി.എം മേധാവി ഡോ. ഡി സജിത് ബാബു അറിയിച്ചു. ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യു എന്നിവ ഓഗസ്റ്റ് 22ന് തിരുവനന്തപുരം ഐ.എൽ.ഡി.എം ക്യാമ്പസിൽ നടക്കും.
Next Story



