- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു കത്തിനശിച്ചു; ഡ്രൈവർ ഇറങ്ങി ഓടിയ രക്ഷപ്പെട്ടു: ലോറിയുടെ മുൻഭാഗം പൂർണ്ണമായും കത്തിയമർന്ന നിലയിൽ
പാലക്കാട്: പാലക്കാട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീ പിടിച്ചു കത്തിനശിച്ചു. മരുത റോഡ് ബിപിഎൽ കൂട്ടുപാത ജംക്ഷനു സമീപം ദേശീയപാത സർവീസ് റോഡിലാണ് അപകടം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട് ഡ്രൈവർ ഇറങ്ങിയോടിയതിനാൽ അപകടം ഒഴിവായി. ലോറിയുടെ മുൻഭാഗം പൂർണ്ണമായും കത്തി നശിച്ചു.
ബുധനാഴ്ച രാത്രി 9.15നാണ് അപകടം ഉണ്ടായത്. മറ്റു വാഹനങ്ങളിലെ യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് ഡ്രൈവർ മലപ്പുറം പുൽവട്ടി സ്വദേശി മൻസൂർ (46) ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. കഞ്ചിക്കോട് നിന്നും പാലക്കാട് നിന്നും ഓരോ യൂണിറ്റ് അഗ്‌നിരക്ഷാ സേനാംഗങ്ങൾ എത്തി തീയണച്ചു. ലോറിയുടെ മുൻ ഭാഗം പൂർണമായും കത്തിയമർന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കഞ്ചിക്കോട് സ്വകാര്യ ടയർ അസംസ്‌കൃത കമ്പനിയിലേക്ക് ലോഡ് കയറ്റാനായി മലപ്പുറത്തുനിന്ന് വന്ന ലോറിക്കാണ് തീപിടിച്ചത്. അപകടത്തെത്തുടർന്ന് സർവീസ് റോഡിലെ ഗതാഗതം അര മണിക്കൂർ തടസ്സപ്പെട്ടു. തുടർന്ന് ദേശീയപാത കരാർ കമ്പനിയുടെ ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിൽനിന്നു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.



