കഴക്കൂട്ടം: കാനഡയിലേക്കു വീസ തരപ്പെടുത്തി നൽകാം എന്നു പറഞ്ഞ് കഴക്കൂട്ടം സ്വദേശിയെ കബളിപ്പിച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ടു പേരെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കല്ലമ്പലം സ്വദേശി സിറാജ് (52), തുമ്പ സ്വദേശി ജോസഫ് ജോൺസൺ എന്നിവർ ആണ് അറസ്റ്റിൽ ആയത്. കഴക്കൂട്ടം കരിയിൽ സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്.

ഇരുവരും മുങ്ങിയതിനെ തുടർന്ന് യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം എസ്എച്ച്ഒ ജി. അജിത്കുമാർ, എസ്‌ഐ ജെ.എസ്. മിഥുൻ, സിപിഒമാരായ അൻവർഷ, അരുൺ, പ്രവീൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.