- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശക്തമായ തിരയിൽപ്പെട്ട് വള്ളം ആടിയുലഞ്ഞതോടെ മത്സ്യത്തൊഴിലാളി കടലിൽ വീണു; മുതലപ്പൊഴിയിൽ വീണ്ടും അപകടം; കടലിൽ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപെടുത്തി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. കടലിൽ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപെടുത്തി. പൂന്തുറ സ്വദേശി ജോൺസനാണ് പരിക്കേറ്റത്. ജോൺസണെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം ആടിയുലഞ്ഞതോടെ മത്സ്യത്തൊഴിലാളി കടലിൽ വീണു. ഒപ്പമുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്നാണ് ഇയാളെ രക്ഷപെടുത്തിയത്.
Next Story



