- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ വൈരാഗ്യം കാരണം മുഖ്യമന്ത്രിയുടെ മക്കളെ വ്യക്തിഹത്യ ചെയ്യുന്നു; എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി നടത്തുന്നുണ്ട്; വീണക്കെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് എൽഡിഎഫ് കൺവീനർ ജയരാജൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണക്കെതിരായ ആരോപണം അടിസ്ഥാന രഹിതമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വീണ വിജയൻ ഒരു കൺസൾട്ടൻസി നടത്തുന്നുണ്ട്. സേവനം നൽകിയതിന് നികുതി അടച്ച് രേഖാമൂലം പണം വാങ്ങിയിട്ടുണ്ട്. എന്ത് സർവീസാണ് നൽകിയതെന്ന് കമ്പനിയാണ് പറയേണ്ടതെന്ന് ജയരാജൻ വിശദീകരിച്ചു.
രാഷ്ട്രീയ വൈരാഗ്യം കാരണം മുഖ്യമന്ത്രിയുടെ മക്കളെ വ്യക്തിഹത്യ ചെയ്യുകയാണെന്നും വിമർശിച്ചു. എത്ര കേന്ദ്രമന്ത്രിമാരുടെ മക്കൾ കൺസൾട്ടൻസി നടത്തുന്നുണ്ടെന്നും അദ്ദേഹം ചോദിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത് രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചനയില്ലാതെയാണെന്നും ഇ പി ജയരാജൻ പറഞ്ഞു. സിപിഎം-കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടതായി മാധ്യമങ്ങൾ വഴി അറിയുന്നു. മണർക്കാട് പള്ളിയിൽ പെരുന്നാൾ നടക്കുകയാണ്. സർവ്വ മതസ്ഥരും പങ്കടുക്കുന്ന ചടങ്ങുകൾ നടക്കുന്നതിനിയെയാണ് തെരെഞ്ഞടുപ്പ്.
അതിനാൽ വാസവൻ പറഞ്ഞത് പാർട്ടി തീരുമാനമാണ്. എൽഡിഎഫിന് ഒരു വേവലാകിയുമില്ല. യുഡിഎഫിന് വേവലാതിയുള്ളതുകൊണ്ടാണ് തീയതി പ്രഖ്യാപിച്ചതിന് മുമ്പേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി മത്സരിക്കുക പാർട്ടി ചിഹ്നത്തിലായിരിക്കുമോയെന്ന് ഇപ്പോൾ പ്രഖ്യാപിക്കാനാവില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.



