- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ വിട്ട് വീട്ടിലേക്കു മടങ്ങിയ വിദ്യാർത്ഥിനിയെ പശു ആക്രമിച്ചു; കൊമ്പിൽ കോർത്ത് നിലത്തെറിഞ്ഞു
ചെന്നൈ: ചെന്നൈയിൽ സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്‌കൂൾ വിദ്യാർത്ഥിനിയെ പശു ആക്രമിച്ചു. ചെന്നൈയിലെ എംഎംഡിഎ കോളനിയിൽ ഓഗസ്റ്റ് ഒൻപതിനാണ് സംഭവം നടന്നത്. അമ്മയ്ക്കും ഇളയ സഹോദരനുമൊപ്പം വീട്ടിലേക്ക് പോയ കുട്ടിയെ ആണ് പശു ആക്രമിച്ചത്. പെൺകുട്ടിയെ കൊമ്പിൽ കോർത്ത് നിലത്തേക്ക് എറിയുകയും ചെയ്തു.
അമ്മയും മക്കളും കൂടി റോഡിന്റെ ഒരു വശത്തുകൂടി നടന്നുപോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന രണ്ടു പശുക്കളിൽ ഒന്ന് അക്രമാസക്തമാവുകയും പെൺകുട്ടിയെ ആക്രമിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ അമ്മയും സഹോദരനും ഒരുവിധം രക്ഷപെട്ട് സുരക്ഷിതമായ സ്ഥലത്തേക്ക് മാറി നിന്നുവെങ്കിലും ഈ കുട്ടിക്ക് രക്ഷപെടാനായില്ല.
പെൺകുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ടെത്തിയ അയൽവാസികളാണ് ഏറെ പരിശ്രമത്തിനൊടുവിൽ കുട്ടിയ രക്ഷപെടുത്തിയത്. കുട്ടിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പശുക്കൾ അയൽവാസിയുടേതാണെന്നാണ് റിപ്പോർട്ട്.



