- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെഹ്‌റുട്രോഫി വള്ളംകളി; തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടച്ച് ജലനിരപ്പ് ക്രമീകരിക്കും
ആലപ്പുഴ: നെഹ്‌റുട്രോഫി വള്ളംകളി നടക്കുന്ന പുന്നമട കായലിൽ ജലനിരപ്പ് വളരെയധികം താഴ്ന്നുവെന്ന് ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഈ സാഹചര്യത്തിൽ 10 ന് വേലിയേറ്റ സമയം കഴിഞ്ഞ് പരമാവധി വെള്ളം കയറിയ ശേഷം തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടച്ച് പുന്നമട കായലിലെ ജലനിരപ്പ് ഉയർന്ന് നിൽക്കത്തക്കവിധത്തിൽ ക്രമീകരിക്കും.
ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് (മെക്കാനിക്കൽ ) നിർദ്ദേശം നൽകി.
Next Story



