- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർപ്പ മൊബൈൽ ആപ്പ്; പുനരധിവസിപ്പിച്ചത് 22,062 പാമ്പുകളെ
തിരുവനന്തപുരം: വനംവകുപ്പിന്റെ സർപ്പ മൊബൈൽ ആപ്പിലൂടെ 22,062 പാമ്പുകൾക്ക് പുനരധിവാസം നൽകിയതായി മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയെ അറിയിച്ചു. ജനവാസകേന്ദ്രങ്ങളിൽ കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിതമായി പിടികൂടി അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വിട്ടയയ്ക്കുന്നതിനാണ് ആപ് സജ്ജീകരിച്ചത്. 2020 ഓഗസ്റ്റ്മുതൽ ഇതുവരെ 26,420 പാമ്പുകളെയാണ് കണ്ടെത്തിയത്.
ആപ് ഏർപ്പെടുത്തിയശേഷം പാമ്പുകടിയേറ്റുള്ള മരണത്തിൽ കുറവു വന്നിട്ടുണ്ട്. 3208 പേർക്ക് പാമ്പുപിടിത്തത്തിൽ പരിശീലനം നൽകി. 1866 പേർ പാമ്പുപിടിത്തത്തിൽ രംഗത്തുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story



