- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു; വീട്ടുകാർക്ക് പൊള്ളലേറ്റത് തീയണക്കാനുള്ള ശ്രമത്തിനിടെ
കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ച് നാലുപേർക്ക് പൊള്ളലേറ്റു. ചേന്നാട് സ്വദേശി മധുവിന്റെ വീടിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ 6.30നാണ് സംഭവം. മധു, ഭാര്യ ആശ, മക്കളായ മോനിഷ, മനീഷ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. തീകെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇവർക്ക് പൊള്ളലേറ്റത്.
ഇവരെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പൊള്ളൽ ഗുരുതരമല്ലെന്നാണ് സൂചന. ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.
Next Story



