- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി മാർക്കറ്റിൽ നിന്നും നിരവധി കേസുകളിലെ പ്രതിയെ കഞ്ചാവ് വിൽപ്പനയ്ക്കിടെ എക്‌സൈസ് ഓടിച്ചിട്ട് പിടികൂടി; സാഹസികമായി അകത്താക്കിയത് ധർമ്മടത്തെ ഖലീൽ
തലശേരി:കഞ്ചാവ് വിൽപനയ്ക്കിടെ നിരവധി കേസുകളിലെ പ്രതി എക്‌സൈസ് പിടിയിൽ. തലശേരി എക്‌സൈസ് റെയിഞ്ച് പ്രിവന്റിവ് ഓഫീസർ വി. സുധീറിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് തലശേരി ജനറൽ ആശുപത്രിക്ക് കിഴക്ക് ഭാഗത്തുള്ള മൂപ്പൻസ് റോഡിലുള്ള ദേ ചായക്കട എന്ന കടയുടെ മുൻവശം വെച്ച് 23 ഗ്രാം കഞ്ചാവുമായി ധർമ്മടം കോർണേഷൻ സ്‌കൂളിനടുത്ത് അറക്കലകത്ത് വീട്ടിൽ എ. ഖലീലിനെയാണ് (39)നെ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.. ഖലീൽ കണ്ണൂർ, കോഴിക്കോട്, ജില്ലകളിലെയും പോണ്ടിച്ചേരി സംസ്ഥാനത്തെയും നിരവധി നാർക്കോട്ടിക് കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച ആളാണ്. ഖലീൽ കർണ്ണാടകയിലെ മരിയാൽ ഗുഡിയിൽ നിന്ന് കഞ്ചാവും , എം.ഡി.എം.എ യും തലശേരിയിലെത്തിച്ചു വിൽപ്പന നടത്താറുണ്ടെന്ന് എക്‌സൈസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. തലശ്ശേരി എക്‌സൈസ് സംഘം കുറെ ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. തലശേരി ജനറൽ ആശുപത്രിമാർക്കറ്റ് പരിസരത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതി സാഹസികമായാണ് എക്‌സൈസ് സംഘം പിടികൂടിയത്.
എക്‌സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ വി.കെ ഷിബു സിഇഒമാരായ സി.പി രതീഷ് , കെ ബൈജേഷ് , വി കെ, ഫൈസൽ , വനിത സിഇഒ പി.പിഐശ്വര്യ എന്നിവരും പങ്കെടുത്തു. കഴിഞ്ഞ ദിവസം തലശേരി മാർക്കറ്റിൽ നിന്നും പിടികിട്ടാപുള്ളിയെ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയിരുന്നു. ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് തലശേരി നഗരത്തിൽ വ്യാപകമായ കഞ്ചാവ്. മയക്കുമരുന്ന് വിൽപ്പനക്കാർക്കെതിരെ എക്‌സൈസ് റെയ്ഡ് ശക്തമാക്കിയത്.



