- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനദണ്ഡം ലംഘിച്ചെന്ന് ആരോപണം; എട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം റദ്ദാക്കി
തിരുവനന്തപുരം: കെഎസ്ഇബിയിൽ മാനദണ്ഡം ലംഘിച്ചാണ് സ്ഥാനക്കയറ്റം നൽകിയതെന്ന ആരോപണത്തെ തുടർന്ന് എട്ട് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം നൽകിയ ഉത്തരവിൽ മാറ്റം വരുത്തി. സിവിൽ വിഭാഗത്തിൽ 20 അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർമാർക്ക് എക്‌സിക്യൂട്ടീവ് എൻജിനീയറായി സ്ഥാനക്കയറ്റം നൽകി ജൂലൈ 27 ന് പുറത്തിറക്കിയ ഉത്തരവാണ് ആദ്യം മരവിപ്പിക്കുകയും പിന്നീട് തിരുത്തി പുതിയ ഉത്തരവിറക്കുകയും ചെയ്തത്.
കേരള എൻജിനീയറിങ് സർവീസ് ചട്ടം അനുസരിച്ച് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ തസ്തികയിൽ 3 വർഷം പൂർത്തിയായവർക്കെ എക്‌സിക്യൂട്ടീവ് എൻജിനീയറായി സ്ഥാനക്കയറ്റം നൽകാവൂ. എന്നാൽ, കെഎസ്ഇബി സിഎംഡിയും ഡയറക്ടർമാരും സെക്രട്ടറിയും സർക്കാർ നോമിനിയും ഉൾപ്പെട്ട വകുപ്പുതല പ്രമോഷൻ കമ്മിറ്റി (ഡിപിസി) മേയിലാണ് സ്ഥാനക്കയറ്റ പട്ടിക പ്രസിദ്ധീകരിച്ചത്.
Next Story




