കണ്ണൂർ: കേരളത്തിൽ 15 തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. മലബാറിൽ ഒൻപത് സ്റ്റേഷനുകൾ ഇടംപിടിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഓഗസ്റ്റ് 15 മുതൽ വണ്ടികൾ നിർത്തും. തിരുവനന്തപുരം-മംഗളൂരു മാവേലി എക്സ്‌പ്രസിന് (16604) തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. പുലർച്ചെ 2.43 ആണ് സമയം. ഓഗസ്റ്റ് 18 മുതൽ വണ്ടി നിർത്തും.

മലബാർ എക്സ്‌പ്രസ് (16629/16630) 16 മുതൽ ചാലക്കുടി, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളിൽ നിർത്തും. തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം എക്സ്‌പ്രസ് (16347/16348) 15 മുതൽ ഏഴിമലയിൽ നിർത്തും. കാസർകോട് സ്റ്റേഷനിൽ രണ്ട് ദീർഘദൂര വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചു. ദാദർ-തിരുനെൽവേലി-ദാദർ ഹംസഫർ (22629/22630) 16 മുതലും തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ (20923/20924) 17 മുതലും നിർത്തും. ഏറനാട് എക്സ്‌പ്രസ് (16605/16606)- 15 മുതൽ പഴയങ്ങാടിയിൽ നിർത്തും.

മറ്റു വണ്ടികൾ, സ്റ്റോപ്പ്-തീയതി:

കണ്ണൂർ-യശ്വന്ത്പൂർ-കണ്ണൂർ (16528/16527)-പരപ്പനങ്ങാടി-ഓഗസ്റ്റ് 15 മുതൽ

ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ മെമു (06023/06024)-തിരുനാവായ- 16 മുതൽ

ചെന്നൈ എഗ്മോർ-ഗുരുവായൂർ-ചെന്നൈ (16127/16128)-ചേർത്തല- 18മുതൽ

എറണാകുളം-കായംകുളം-എറണാകുളം (16309/16310)-മാവേലിക്കര,-തൃപ്പൂണിത്തുറ- 17മുതൽ.

പുനലൂർ-ഗുരുവായൂർ-പുനലൂർ (16327/16328)-കുരി-16 മുതൽ.

തിരുനെൽവേലി-പാലക്കാട്-തിരുനെൽവേലി (16791/16792)-അങ്കമാലി 18 മുതൽ.

കൊച്ചുവേളി-നിലമ്പൂർ-കൊച്ചുവേളി (16349/16350)-ആലുവ- 15 മുതൽ.

ഹാത്തിയ-എറണാകുളം-ഹാത്തിയ എക്സ്‌പ്രസ്(22837/22838)-തൃശ്ശൂർ- 14 മുതൽ

മധുര-പുനലൂർ-മധുര എക്സ്‌പ്രസ് (16729/16730)-കുരി-18 മുതൽ