- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ പനി ബാധിച്ചു അഞ്ചുവയസുകാരൻ മരിച്ചു; മരണമടഞ്ഞത് കവിണിശേരി സ്വദേശി ആരവ് നിഷാന്ത്
കണ്ണൂർ: കണ്ണൂർ ജില്ലയിൽ വീണ്ടും പനിമരണം. കണ്ണൂർ ജില്ലയിലെ ചെറുകുന്നിൽ പനിബാധിച്ചു അഞ്ചുവയസുകാരൻ മരിച്ചു. കവിണിശേരി മുണ്ടത്തടത്തിൽ ആരവ് നിഷാന്താണ് മരിച്ചത്. ദിവസങ്ങളായി പനിബാധിച്ചു ചികിത്സയിലായിരുന്നു കുട്ടി.പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഏതുതരം പനിയാണെന്ന് വ്യക്തമാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിഷാന്ത് കരയപ്പാത്ത്-ശ്രീജ ദമ്പതികളുടെ മകനാണ് മരണമടഞ്ഞ ആരവ്. കാലവർഷം തുടങ്ങിയതു മുതൽ കണ്ണൂർ ജില്ലയിൽ പകർച്ചാപ്പനിയും വ്യാപകമായിരിക്കുകയാണ്. നിരവധി പേരാണ് ഓരോദിവസം ചികിത്സ തേടി ആശുപത്രികളിൽ ചികിത്സ തേടുന്നത്.
കുഞ്ഞുങ്ങൾ മുതൽ യുവതിയുവാക്കൾ വരെ പനിബാധിച്ചു മരണമടയുന്നുണ്ട്. കണ്ണൂർ ജില്ലയിൽ പനിബാധിച്ചു നാലുകുട്ടികളാണ് ഇതുവരെയായി മരണമടഞ്ഞത്. തൃശൂരിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയായ പയ്യാവൂർ സ്വദേശിനിയായ യുവതിയും വീട്ടിൽ കുഴഞ്ഞുവീണുമരിച്ചിരുന്നു.




