- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാൾ മൂവാറ്റുപുഴയാറ്റിൽ വീണു; അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി
വൈക്കം: ട്രെയിനിന്റെ ചവിട്ടുപടിയിലിരുന്നു യാത്ര ചെയ്തയാൾ മൂവാറ്റുപുഴയാറ്റിൽ വീണു. പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാലത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് അപകടം ഉണ്ടായത്. മംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന പരശുറാം എക്സ്‌പ്രസിൽ നിന്നുമാണ് യാത്രക്കാരൻ പുഴയിൽ വീണത്.
ഏകദേശം 40നും 45നും ഇടയിൽ പ്രായം തോന്നിക്കുന്ന ആളാണ് ആറ്റിൽ വീണതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിരക്ഷാസേന എത്തി രാത്രി 7.30 വരെ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. അടിയൊഴുക്ക് കൂടുതലാണെന്ന് സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
വൈക്കം അഗ്‌നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാർ, കടുത്തുരുത്തി സ്റ്റേഷൻ ഓഫിസർ കലേഷ് കുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ജയൻ, സ്‌കൂബ ടീം അംഗങ്ങളായ എച്ച്.ഹരീഷ്, മുജീബ്, ജോബിൻ കെ.ജോൺ എന്നിവരടങ്ങിയ സംഘമാണ് തിരച്ചിൽ നടത്തിയത്.




