- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറയൂരിനെ വിറപ്പിച്ച മോഷണപരമ്പര; പിന്നിൽ തമിഴ്നാട്ടിൽ നിന്നുള്ള പിടികിട്ടാപ്പുള്ളികൾ; പിടിയിലായവരിൽ കൊലക്കേസുകളിലടക്കം ജാമ്യത്തിലിറങ്ങി മുങ്ങിയവർ
മറയൂർ : മറയൂരിനെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ മോഷണ പരമ്പരയ്ക്ക് പിന്നിൽ തമിഴ്‌നാട്ടിലെ പിടികിട്ടാപ്പുള്ളികൾ. കൊലക്കേസുകൾ അടക്കം ഒട്ടേറെ കേസുകളിൽ ജാമ്യത്തിലിറങ്ങി മുങ്ങിയവരാണ് മോഷണ കേസിൽ പിടിയിലായത്. കൊലക്കേസുകൾ, കവർച്ച, മോഷണം തുടങ്ങിയ കേസുകളിലാണ് ഇവർ പ്രതിയായിട്ടുള്ളത്.
തമിഴ്‌നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 53 കേസുകളിലെ പ്രതിയാണ് മോഷണക്കേസിൽ പിടിയിലായ ഒന്നാംപ്രതി ബാലമുരുകൻ. മാർത്താണ്ഡം പൊലീസ് സ്റ്റേഷനിൽ ഒരു കൊലക്കേസിലെ പ്രതിയാണ്.
22 മോഷണക്കേസിലും അഞ്ചു കവർച്ചാക്കേസിലും ആംസ് ആക്ട് അനുസരിച്ച് രണ്ടുകേസിലും കഞ്ചാവ് കേസിലും പ്രതിയാണ്. മാസങ്ങൾക്ക് മുൻപ് മറയൂരിൽ കരിമ്പ് വെട്ടുന്ന പണിക്ക് ബാലമുരുകൻ എത്തിയിരുന്നു. ഇത് മറയൂരിനെക്കുറിച്ച് മനസ്സിലാക്കുന്നതിന് സാധിച്ചു. ബാലമുരുകൻ സേലം സെൻട്രൽ ജയിലിൽ വച്ചാണ് രണ്ടാംപ്രതി തമിഴ് സെൽവനെ പരിചയപ്പെടുന്നത്.
തമിഴ്‌നാട്ടിലെ പ്രമുഖ നേതാവിനെ കൊന്ന പ്രതികൾക്ക് താമസസൗകര്യമൊരുക്കിയ നിർമല എന്ന സ്ത്രീയെ തൊഴിലുറപ്പ് സ്ഥലത്ത് തല വെട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയാണ് മറയൂരിൽ പിടിയിലായ രണ്ടാംപ്രതി തമിഴ് സെൽവൻ. ഇതുകൂടാതെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് ഇയാൾ.
മൂന്നാം പ്രതി ദിലീപ് തമിഴ് സെൽവന്റെ സുഹൃത്താണ്. നാലാം പ്രതി ചക്രവർത്തി ബാലമുരുകന്റെ സുഹൃത്തും. ഇവരുടെ പേരിൽ നിലവിൽ കേസുകളുണ്ടോ എന്ന അന്വേഷണത്തിലാണ് മറയൂർ പൊലീസ് സംഘം.




