തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ(കെഎസ്എഫ്ഡിസി) ഡയറക്ടർ ബോർഡിൽ നിന്നും നടി പാർവതി തിരുവോത്തിനെ നീക്കം ചെയ്തു.

നടിയുടെ ആവശ്യപ്രകാരമാണ് ബോർഡിൽ നിന്നും ഒഴിവാക്കിയത്. തന്നെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടർക്ക് പാർവതി നേരത്തെ കത്തയച്ചിരുന്നു. പുനഃസംഘടനയുടെ ഭാഗമായി നടി മാലാ പാർവതി, ശങ്കർ മോഹൻ എന്നിവരെ ജൂലൈയിൽ ബോർഡിൽ നിന്നും നീക്കം ചെയ്തിരുന്നു. പകരമായി നടനും സംവിധായകനുമായ സോഹൻ സീനുലാൽ, ക്യാമറാമാൻ പി. സുകുമാർ എന്നിവരെയാണ് ബോർഡ് അംഗങ്ങളായി എടുത്തത്.