- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യം കണ്ടത് കാലിന്റെ ഭാഗം; കോഴിക്കോട്ട് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം; ഫോറൻസിക് പരിശോധന അടക്കം നടത്തി പൊലീസ്
കോഴിക്കോട്: അരിക്കുളം ഊരള്ളൂരിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ കുഴിവയൽ താഴെ പുതിയെടുത്ത് വീടിനു സമീപം വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുരുഷന്റെ മൃതദേഹമാണ് എന്നാണ് സംശയിക്കുന്നത്. സമീപവാസിയാണ് മരിച്ചതെന്ന സംശയമുണ്ട്.
ഞായറാഴ്ച രാവിലെ കത്തിക്കരിഞ്ഞ കാലിന്റെ ഭാഗമാണ് ആദ്യം കണ്ടത്. മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രദേശമാകെ കടുത്ത ദുർഗന്ധമാണ്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. നിലവിൽ കാണാതായ ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇതിനിടെയാണ് ഒരാളെ കുറിച്ച് കാണാനില്ലെന്ന വിവരം പൊലീസിന് കിട്ടിയത്.
ഡ്രോൺ ഉപയോഗിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് അരയ്ക്ക് മുകളിലുള്ള ഭാഗവും കണ്ടെത്തിയത്. ഊരളൂർ നടുവണ്ണൂർ റോഡിന് സമീപത്തെ വയലിലാണ് മൃതദേഹം കണ്ടത്തിയത്. പ്രദേശത്തുനിന്ന് ഒരാഴ്ച മുമ്പ് കാണാതായ ആളുടേതാണോ മൃതദേഹമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സമീപത്തെ ആൾതാമസമില്ലാത്ത വീടിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങൾ നശിപ്പിച്ച നിലയിലാണ്. മദ്യപസംഘം ഒത്തുകൂടുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറഞ്ഞു.



