- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണത്തിന് മുമ്പ് സപ്ലൈകോയിൽ എല്ലാ സാധനങ്ങളും ഉണ്ടാവുമെന്ന് മന്ത്രി ജി.ആർ. അനിൽ
കൊച്ചി: ഓഗസ്റ്റ് 18 മുതൽ സപ്ലൈകോയിൽ എല്ലാ സാധനങ്ങളും ഉണ്ടാവുമെന്ന് ഉറപ്പുനൽകി മന്ത്രി ജി.ആർ. അനിൽ. ഓണം അടുത്തിട്ടും സപ്ലൈകോയിൽ സാധനങ്ങളില്ലെന്ന ആരോപണം ഉയരുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
പൊതുമേഖല സ്ഥാപനത്തേയും സ്വകാര്യ സ്ഥാപനത്തേയും ഒരുപോലെ കാണരുതെന്നും പൊതുമേഖല സ്ഥാപനങ്ങൾ നിരവധി പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെന്നും ടെൻഡർ നടപടി അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
വൻപയർ, കറുത്ത കടല, മുളക് എന്നിവയുടെ ടെൻഡറിൽ വിതരണക്കാർ പങ്കെടുക്കുന്നില്ല. ഇവ കിട്ടാനില്ലാത്തതാണ് പ്രശ്‌നം. മാർക്കറ്റിൽ നിന്ന് സപ്ലൈകോ മാറിയാൽ ഉണ്ടാവുന്ന പ്രശ്‌നത്തെക്കുറിച്ച് പ്രതിപക്ഷം ആശങ്ക പ്രകടിപ്പിച്ചതിൽ സന്തോഷം ഉണ്ട്. വിലക്കയറ്റ ഭീതിയിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം പകരുന്ന നടപടിയാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Next Story




