- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയ വയോധികർ തമ്മിൽ ഏറ്റുമുട്ടി; 73കാരന്റെ മൂക്ക് കടിച്ചു മുറിച്ച 69കാരൻ അറസ്റ്റിൽ
പള്ളിക്കത്തോട്: മുൻവൈരാഗ്യത്തിന്റെ പേരിലുണ്ടായ സംഘർഷത്തിനിടെ ഗൃഹനാഥന്റെ മൂക്ക് കടിച്ചുമുറിച്ചു. 73കാരന്റെ മൂക്ക് കടിച്ചു മുറിച്ച 69കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കേസ് പ്രതികൂടിയായ പൊണക്കര ടി.ജെ.ജോർജ് (കുട്ടിച്ചൻ-69) ആണ് അറസ്റ്റിലായത്. അരുവിക്കുഴി മണിയങ്ങാട്ട് ഫിലിപ്പിന്റെ(73) മൂക്കിനാണ് പരിക്കേറ്റത്. അരുവിക്കുഴി പള്ളിയുടെ സമീപമത്താണ് ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. രാവിലെ പള്ളിയിലെ കുർബാന കഴിഞ്ഞ് പുറത്തിറങ്ങിയ ഫിലിപ്പും കുട്ടിച്ചനുമായി വാക്കേറ്റമുണ്ടായി. ഇതിനിടയിൽ കത്തിയുപയോഗിച്ച് കുത്താനായി കുട്ടിച്ചൻ ശ്രമിച്ചെങ്കിലും, ഫിലിപ്പ് കുടകൊണ്ട് തടഞ്ഞു. ഇരുവരും തമ്മിൽ പിടിവലിയും ഉന്തുംതള്ളും ഉണ്ടായി. ഇതിനിടെ കുട്ടിച്ചൻ, ഫിലിപ്പിന്റെ മൂക്ക് കടിച്ചുമുറിക്കുകയായിരുന്നു.
രണ്ടുപേർക്കും പരിക്കുണ്ട്. നേരത്തേ, ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു കുട്ടിച്ചൻ. നിലവിൽ ജാമ്യത്തിലാണ്. ഇതിനുമുൻപും ഫിലിപ്പും കുട്ടിച്ചനും തമ്മിൽ വാക്കേറ്റം ഉണ്ടായിട്ടുണ്ട്. പരിക്കേറ്റ ഫിലിപ്പിനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും കുട്ടിച്ചനെ പള്ളിക്കത്തോട് പൊലീസ് പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.



