- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് തീവണ്ടികൾക്കു നേരെ ഒരേ സമയം കല്ലേറ്; രണ്ട് തീവണ്ടികളുടെ ജനൽച്ചില്ല് തകർന്നു
കണ്ണൂർ: കണ്ണൂരിലും നീലേശ്വരത്തുമായി മൂന്ന് തീവണ്ടികൾക്കുനേരേ ഏകദേശം ഒരേ സമയം കല്ലേറ്. ഞായറാഴ്ച രാത്രി ഏഴിനും ഏഴരയ്ക്കുമിടയിലാണ് മൂന്ന് തീവണ്ടികൾക്ക് നേരെയും കല്ലേറ് ഉണ്ടായത്.
തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി എക്സ്‌പ്രസിന്റെ (16346) എ.സി. കോച്ചിനുനേരേ കണ്ണൂരിനും വളപട്ടണത്തിനും ഇടയിലാണ് കല്ലേറുണ്ടായത്. എ.സി. (എ-1) കോച്ചിന്റെ ജനൽച്ചില്ല് തകർന്നു. രണ്ടാമത്തെ കല്ലേറ് നടന്നത് കണ്ണൂരിനും കണ്ണൂർ സൗത്തിനും ഇടയിലാണ്. മംഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നെ സൂപ്പർ ഫാസ്റ്റിന്റെ (12686) എ.സി. കോച്ചിന്റെ ജനൽച്ചില്ല് തകർന്നു.
ഓഖ-എറണാകുളം എക്സ്‌പ്രസിന് (16337) നേരേ നീലേശ്വരം എത്തും മുന്നേയാണ് കല്ലെറുണ്ടായത്. മുൻപിലെ ജനറൽ കോച്ചിൽ കല്ല് വീണു. ആർക്കും പരിക്കില്ല. മൂന്നും വ്യത്യസ്ത വണ്ടികളാണെങ്കിലും കല്ലേറ് ഒരേദിവസം ഒരേസമയം നടന്നത് റെയിൽവേ ഗൗരവമായിട്ടാണ് അന്വേഷിക്കുന്നത്.



