സിംല: ഹിമാചൽ പ്രദേശിലെ സോളനിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിച്ചു. നിരവധി പേരെ കാണാതായി. അഞ്ച് പേരെ രക്ഷപ്പെടുത്തി. രണ്ട് വീടുകളും ഒരു ഗോശാലയും ഒഴുകിപ്പോയി. കണ്ഡഹട്ട് സബ്ഡിവിഷനിലെ ജോദൻ ഗ്രാമത്തിലാണ് മേഘവിസ്ഫോടനമുണ്ടാതെന്ന് എസ്ഡിഎം സിദ്ധാർത്ഥ് ആചാര്യ വ്യക്തമാക്കി.

പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഉത്തർപ്രദേശ്, ബിഹാർ, ഹിമാലയത്തോട് ചേർന്നുള്ള പശ്ചിമ ബംഗാളിന്റെ ഭാഗങ്ങൾ, സിക്കിം, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഉത്തരാഖണ്ഡിലെ മാൽദേവതയിൽ ഡെറാഡൂൺ ഡിഫൻസ് കോളജ് തകർന്നുവീണു. ചമോലിയിൽ ജലനിരപ്പ് ഉയർന്നു. ഇന്നലെ രാത്രി മുതൽ പലഷോപ്പുകളിലും വെള്ളംകയറി.