- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ ബൈക്ക് കയറ്റം കയറുന്നതിനിടെ പിറകിലിരുന്നയാൾ റോഡിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം
തൃശ്ശൂർ: ബൈക്ക് കയറ്റം കയറുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവാവ് മരിച്ചു. അരിമ്പൂർ കായൽറോഡ് കുന്നത്തുംകര ഷാജിയുടെ മകൻ ഷൈൻ(29) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ അരണാട്ടുകര റോഡിൽ ചേറ്റുപുഴ കയറ്റത്തായിരുന്നു അപകടം.
ഡിവൈഎഫ്ഐ കായൽ റോഡ് യൂണിറ്റ് മുൻ സെക്രട്ടറിയായ ഷൈൻ തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ പെയിന്റിങ് തൊഴിലാളിയാണ്. ജോലിസ്ഥലത്തുനിന്ന് ഒരുമാസത്തിന് ശേഷം ഞായറാഴ്ച രാത്രിയാണ് യുവാവ് നാട്ടിലെത്തിയത്.
തൃശ്ശൂർ-കാഞ്ഞാണി റൂട്ടിൽ ബസ് സമരമായതിനാൽ സഹോദരനും സുഹൃത്തും ചേർന്ന് ഷൈനിനെ തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽനിന്നും ബൈക്കിൽ കൂട്ടിക്കൊണ്ടുവരികയായിരുന്നു.
ഭാരമേറിയ ബാഗുമായി പിറകിലിരുന്ന യുവാവ് ബൈക്ക് കയറ്റം കയറുന്നതിനിടെ റോഡിലേക്ക് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ബിൻസി. സഹോദരൻ: ഷെറിൻ. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് അരിമ്പൂർ സെയിന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.




