ന്യഡൽഹി: രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 954 പേരാണ് പൊലീസ് മെഡലിന് അർഹരായിരിക്കുന്നത്. മാവോയിസ്റ്റ് മേഖലയിലെ പ്രവർത്തനത്തിന് 125 പേർക്ക് മെഡൽ. വിശിഷ്ട സേവനത്തിന് മെഡൽ ലഭിച്ചവരിൽ മലയാളിയായ ആർ മഹേഷും (സൂപ്രണ്ട് ഓഫ് പൊലീസ്) ഉൾപ്പെട്ടു. കേരളത്തിൽ നിന്ന് സ്തുത്യർഹ സേവനത്തിന് 9 പേർ അർഹരായി.

സോണി ഉമ്മൻ കോശി, എഎസ്‌പി, സി ആർ സന്തോഷ്, ഡിവൈഎസ്‌പി, ജി ആർ അജീഷ് , ഇൻസ്‌പെക്ടർ, ആർ ജയശങ്കർ, എഎസ്‌ഐ, എസ് ശ്രീകുമാർ, എസ്‌ഐ, എൻ ഗണേശ് കുമാർ, ആംഡ് പൊലീസ് ഇൻസ്‌പെക്ടർ, പി കെ സത്യൻ, എസ്‌ഐ (സൈബർ സെൽ), എൻ എസ് രാജഗോപാൽ , ആംഡ് പൊലീസ് എസ്‌ഐ, എം ബൈജു പൗലോസ്, എസ്എച്ച്ഒ എന്നിവരാണ് സ്ത്യുതർഹ സേവനത്തിനുള്ള മെഡൽ നേടിയ മലയാളികൾ.