കൊച്ചി: സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 22 കാരറ്റ് സ്വർണം പവന് 43,720 രൂപയും ഗ്രാമിന് 5,465 രൂപയുമാണ്. 24 കാരറ്റ് സ്വർണം പവന് 47,696 രൂപയും ഗ്രാമിന് 5,962 രൂപയുമാണ് വിപണി വില. ശനിയാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു (22 കാരറ്റ്). ഇന്ന് വെള്ളി വിലയിൽ ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 20 പൈസ കുറഞ്ഞ് 76 രൂപയും എട്ട് ഗ്രാമിന് 1.60 രൂപ കുറഞ്ഞ് 608 രൂപയിലേക്കും താഴ്ന്നു. അന്താരാഷ്ട്ര സ്വർണവില ഔൺസിന് 1,912.38 യുഎസ് ഡോളറായിട്ടുണ്ട്.