ആലപ്പുഴ: ചെന്നിത്തല പറയങ്കേരി കടവിന് സമീപം കുരയ്ക്കലാർ റോഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് പറയങ്കേരി മൂന്നു തെങ്ങിൽ ബിബിന്റെ (26) മൃതദേഹമാണ് കണ്ടെത്തിയത്. പറയങ്കേരി-കുരയ്ക്കലാർ റോഡിൽ പറയങ്കേരി പാലത്തിന് വടക്കുഭാഗത്ത് റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന വൈദ്യുതിപോസ്റ്റുകൾക്ക് സമീപമാണ് മൃതദേഹം കണ്ടത്. ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് പഴയ പറയങ്കേരി ആറ്റിൽ വീണ നിലയിലായിരുന്നു.

രാത്രി ബന്ധുവിന്റെ വീട്ടിൽപോയതായിരുന്നു ബിബിൻ. ഇവിടെനിന്നും തിരിച്ചുവരുന്നതിനിടെ ബൈക്ക് റോഡരികിലെ മൈൽക്കുറ്റിയിലും പോസ്റ്റിലും ഇടിച്ച് അപകടമുണ്ടായെന്നാണ് പൊലീസിന്റെ നിഗമനം. വിദേശത്തുനിന്നു വന്ന ബന്ധുവിന്റെ വീട്ടിൽ രാത്രിയിലെത്തി മടങ്ങുന്നതിനിയൊണ് അപകടം. മാന്നാർ പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.